Wednesday, March 3, 2010

KATHAKALI

Kathakali is the classical dance-drama of Kerala, South India, which dates from the 17th century and is rooted in Hindu mythology. Kathakali has a unique combination of literature, music, painting, acting and dance. In the following pages we have placed photographs and videos of Kathakali performances and songs by famous Kathakali singers.

kaathirippu

എത്രയോ രാവുകള്‍ നിന്റെ വരവും കാത്തു ഞാനിരുന്നു
എന്നിട്ടും എന്തെ  വരാത്തത്
നിന്റെ വരവ് ഞാന്‍ ഏറെ ആഗ്രഹിക്കുന്നു
നിന്റെ മൌനം എന്നില്‍ നിരാശ ഉളവാക്കുന്നു
അകലുവനനെങ്ങില്‍ എന്തിനെന്റെ അടുക്കല്‍ വന്നു 

Thursday, January 14, 2010

I.F.F.K. 2009

DIVINE

എഴുപതുകളില്‍ മെക്സികോയില്‍ നടന്നു വന്ന വിശ്വാസത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു സിനിമയാണ് ഡിവൈന്‍. വിശ്വാസ സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എത്രത്തോളം ബാധിക്കുന്നു എന്നുള്ള കാര്യം പ്രേക്ഷകനില്‍ എത്തിക്കുന്നുന്ടെങ്കിലും ഈ സിനിമയുടെ വിജയത്തിന് ഇതൊന്നും ബാധകമായി തീര്‍ന്നില്ല. വേഷ വിധാനങ്ങള്‍ കൊണ്ടും ജീവിത രീതി കൊണ്ടും ഈ സിനിമ വ്യത്യസ്തത പുലര്‍ത്തുന്നെങ്കിലും ഈ സിനിമ അത്രത്തോളം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല ഇന്നു തന്നെ പറയാം. ഒരു സംഘ മേധാവിയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും തമ്മിലുള്ള ജീവിത രീതിയാണ്‌ ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഘത്തിന്റെ പുതിയ മേധാവിയായി ടോമാസ എന്ന നായിക കടന്നു വരുന്നതോടു കൂടിയാണ് ഈ ചിത്രത്തിന് മാറ്റം സംഭാവിക്കുന്ന്നത്. എന്നാല്‍ അവിടെയും ലിമ്ഗികതക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.  ഇതില്‍ ആചാരങ്ങളെ കുറിച്ചാണ് പറയുന്നതെന്ഗിലും സിനിമയുടെ അവസാനം വരെ ലൈംഗികതയാണ് ചിത്രീകരിചിരികുന്നത് അതുകൊണ്ട് തന്നെ ഇ സിനെമുമായി പോരോതപ്പെടാന്‍ എനിക്ക് സാധിച്ചില്ല.
NYMPH 



മിത്തിനെ പ്രധാന പ്രമേയമാക്കി മുന്നോട്ടു പോകുന്ന സിനിമയാണ് നിംഫു. യാധര്ത്യങ്ങളോട് അല്പം പോലും പൊരുത്തപ്പെടാന്‍ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല. സമകാലിക ജീവിത യധാര്ത്യ്ങ്ങളെ മിത്തുമായി കൂട്ടി യോജിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് അത്രത്തോളം വിജയം വരിക്കാന്‍ സാധിച്ചു ഇന്നു തോന്നുനില്ല. ഫോട്ടോഗ്രഫെര്‍ ആയ നോബിന്റെയും മേയുടെയും ദാമ്പത്യമാണ് ഈ മിത്തിലൂടെ കടന്നു പോകുന്നത്. ഫോട്ടോ ശൂട്ടിനായി പോകുന്ന നോബിനെ കാണാതാകുന്നു. അയാള്‍ പിന്നെ തിരിച്ചു വരുന്നില്ല. ഒരുപാട് നാളത്തെ കാത്തിരുപ്പിനു ശേഷം മെയ്‌ തിരിച്ചു നഗരത്തിലേക്ക് പോകുന്നു അവിടെ ഒറ്റപെടലിന്റെ വേദനയില്‍  അവള്‍ക്കു സഹായത്തിനായി അവളോട്‌ പ്രണയം സൂക്ഷിക്കുന്ന അവളുടെ ബോസ് എത്തുന്നു. മലയാളത്തിലെ ചെമ്മീന്‍ എന്ന സിനിമ കടലിനെ ആധാരമാക്കിയുള്ള ഒരു മിത്തുമായി മുന്നോട്ടു പോയപ്പോള്‍ അത് ആ സിനിമയ്ക്ക് ഒരു ജനപ്രീതി നേടി കൊടുത്തു. എന്നാല്‍ ആ സിനിമ ക്യ്വരിച്ച നേട്ടം കാടിന്റെ മിത്തുമായി പോകുന്ന ഈ സിനിമയ്ക്ക് നേടിയെടുക്കാന്‍ സാധിച്ചില്ല. പകരം ഒരു ഹൊറര്‍ അവസ്ഥയാണ് ഈ ചിത്രം ഉണ്ടാക്കിയത്.
'വാട്ടര്‍ ലില്ലീസ്'



ഈ സിനിമയുടെ പ്രധാന പ്രമേയം എന്ന് പറയുന്നത് 
സ്വവര്‍ഗാനുരാഗമാണ്. എന്ന് സമൂഹം ദുഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഈ സിനിമയ്ക്ക് പ്രസക്തി വളരെ കൂടുതലാണെങ്കിലും എന്റെ മനസില്‍ ഈ സിനിമയ്ക്ക് വളരെയൊന്നും പ്രാധാന്യം തോന്നിയില്ല. ഇന്നു ഏകദേശം പഴകിയ അവസ്ഥയില്‍ സ്വവര്‍ഗം എത്തിച്ചേര്‍ന്നിരിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ വളരെ വലിയ പുതുമയൊന്നും നല്‍കാന്‍ ഈ സിനിമയ്ക്ക് സാധിച്ചില്ല. 
സുന്ദരിയായ ഫ്ലോര്യ്ന്‍, തടിച്ചിയായ ആന്‍, മേരി എന്നീ മൂന്നു പെണ്കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫ്ലോര്യ്ന്‍ synchronised നീന്തല്‍ ടീമിലെ ഒരു പ്രമുഖ താരമാണ്.
ആനിനു സംഘത്തിലെ ഒരു പുരുക്ഷ നീന്തല്‍ താരത്തിനോട് അതിയായ താത്പര്യം ഉണ്ട്. എന്നാല്‍ അയാള്‍ക്ക് ഫ്ലോര്യ്നോടാണ് താത്പര്യം. എന്നാല്‍ മേരി എന്ന പെണ്‍കുട്ടിക്ക് ഫ്ലോര്യ്നിനോട് തോന്നുന്ന സ്വവര്‍ഗാനുരാഗമാണ് ഈ ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതു പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ മാറ്റി മറിക്കുന്നു.
ദി ബ്ലെസ്സിംഗ് 
കാതറിനും ആന്ദ്രയും കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രത്തിന്റെ തുടക്കത്തില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുന്നു. അതുമുതലാണ് ഈ ചിത്രത്തിന്റെ ആരംഭം. കുഞ്ഞിന്റെ ജനനത്തോട് കൂടി കാതറിന് മാനസികമായി ഔര്‍ വിഭ്രാന്തി ഉണ്ടാകുന്നു. ഭര്‍ത്താവില്‍ നിന്നുള്ള സ്നേഹം തനിക്കു ഈ കുഞ്ഞിന്റെ ജനനത്തോട് കൂടി നഷ്ടമായി പോകുമോ എന്ന് അവള്‍ ഭയപ്പെടുന്നു. അതാവും ആ കുട്ടിക്ക് ഒരമ്മയ്യുടെ സ്നേഹം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നത്. ഒരമ്മയുടെ വ്യത്യസ്ത മുഖമാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ബന്ധങ്ങളില്‍ നിന്നും പലപ്പോഴും ഒളിച്ചോടാന്‍ അവള്‍ ശ്രമിച്ചെങ്കിലും സ്നേഹ നിധിയായ ആന്ദ്രെ അവളെ മടക്കി കൊണ്ട് വരുന്നു. ആധുനികതയുടെ ഒരു പുത്തന്‍ ആശയമാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ വരച്ചു കാട്ടാന്‍ ശ്രമിചിരിക്കുനത്. അത് ഒരു പരിധി വരെ വിജയം കാണുന്നുമുണ്ട്.
ഒരമ്മയുടെ വിവിധ ഭാവ ചലനങ്ങള്‍ ഈ സിനിമയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് ഈ സിനിമയുടെ ഒരു പ്രധാന പ്രത്യേകത. എന്ന് സമൂഹത്തില്‍ ഈ ദുരന്തം അനുഭവിക്കുന്ന ധാരാളം അമ്മമാര്‍ ഉണ്ട്. അവരുടെ ഒരു പ്രധിനിധി മാത്രമാണ് കാതറിന്‍. 
മുലയൂട്ടലിന്റെ ആവശ്യകതയും അമ്മ എന്ന നിലയില്‍ ഒരു സ്ത്രീകുണ്ടാകേണ്ട ഉത്തരവാദിത്വങ്ങളും ഈ ചിത്രത്തില്‍ പരമാര്ശിക്കുന്നു. കുഞ്ഞിനു മുലയൂട്ടാന്‍ കഴിയുന്നില്ലെങ്കിലും അവള്‍ക്കു കുപ്പിപ്പാല്‍ കൊടുക്കുന്നതിനോട് യോജിക്കാന്‍ കാതറിന് കഴിയുന്നില്ല. 

.. The other bank

                                                                                                                  


മനുഷ്യന്റെ വിവിധ മുഖങ്ങേള്‍ കാട്ടിത്തരുന്ന സിനിമയാണ് ദി അദര്‍ ബാങ്ക് ആരുടയൂം മനസ്സിനെ സ്പര്‍ശിക്കുന്ന  ഇ സിനിമയില്‍  ഒരു ആണ്‍ കുട്ടിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത് .കുടുംബ ജീവിതത്തിന്റെ യാതൊരു സന്തോഷവും ലഭിക്കാതെ വന്ന ടോമിന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഈ സിനിമയുടെ പ്രമേയം.   അവസാനം നാടും വീടും ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് ചേക്കേറാന്‍ ശ്രമിച്ച ടോമിന് അവിടെയും മനുഷ്യനെതിരെ മനുഷ്യന്‍ നടത്തുന്ന ക്രൂരതക്ക് നേരെ പ്രതികരിക്കേണ്ടാതായി വന്നു എന്നാല്‍ അവിടെയൊക്കെ പരചിതനായി മാറേണ്ട അവസ്ഥയാണ്‌ അവന്‍ അനുഭവിക്കേണ്ടി വന്നത്. മാനസീകമായും ശാരീരികമായും തളര്‍ന്ന ടോം റഷ്യയില്‍ അഭയം പ്രാപിക്കുന്നു. ഇത്തരത്തില്‍ നിന്നുള്ള ഒരു അനുഭവത്തില്‍ നിന്നും ലോകത്തെ കുറിച്ചുള്ള അവബോധം അവനുണ്ടാകുന്നു....... ഏതെ സമയത്തും ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അനുഭവമാണ്‌ ഇ സിനിമയെ വിജയത്തിന്റെ പാരമ്യത്തില്‍ കൊണ്ട് എത്തിക്കുന്നത്തെ     ജീവിതം എന്താണെന്നെ അറിയാത്ത പ്രായത്തില്‍ ഇത്തരം ദുരന്തം അനുഭവികേണ്ടി വരുന്ന ധാരാളം കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ടേ ഇ സിനിമ കണ്ടപ്പോള്‍ അത്തരത്തിലുള്ള ഓരോ കുട്ടികളുടെ മുഖമാണ് എന്റെ മനസ്സിലേക്ക് കടന്നു വന്നത് അതുകൊണ്ടാണ് ഇ സിനിമ എന്റെ വളരെ ഏറെ പ്രിയപ്പെട്ടത്തവന്‍ കാരണമായി ടീര്ത്തതും