NYMPH
മിത്തിനെ പ്രധാന പ്രമേയമാക്കി മുന്നോട്ടു പോകുന്ന സിനിമയാണ് നിംഫു. യാധര്ത്യങ്ങളോട് അല്പം പോലും പൊരുത്തപ്പെടാന്‍ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല. സമകാലിക ജീവിത യധാര്ത്യ്ങ്ങളെ മിത്തുമായി കൂട്ടി യോജിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് അത്രത്തോളം വിജയം വരിക്കാന്‍ സാധിച്ചു ഇന്നു തോന്നുനില്ല. ഫോട്ടോഗ്രഫെര്‍ ആയ നോബിന്റെയും മേയുടെയും ദാമ്പത്യമാണ് ഈ മിത്തിലൂടെ കടന്നു പോകുന്നത്. ഫോട്ടോ ശൂട്ടിനായി പോകുന്ന നോബിനെ കാണാതാകുന്നു. അയാള്‍ പിന്നെ തിരിച്ചു വരുന്നില്ല. ഒരുപാട് നാളത്തെ കാത്തിരുപ്പിനു ശേഷം മെയ് തിരിച്ചു നഗരത്തിലേക്ക് പോകുന്നു അവിടെ ഒറ്റപെടലിന്റെ വേദനയില്‍ അവള്‍ക്കു സഹായത്തിനായി അവളോട് പ്രണയം സൂക്ഷിക്കുന്ന അവളുടെ ബോസ് എത്തുന്നു. മലയാളത്തിലെ ചെമ്മീന്‍ എന്ന സിനിമ കടലിനെ ആധാരമാക്കിയുള്ള ഒരു മിത്തുമായി മുന്നോട്ടു പോയപ്പോള്‍ അത് ആ സിനിമയ്ക്ക് ഒരു ജനപ്രീതി നേടി കൊടുത്തു. എന്നാല്‍ ആ സിനിമ ക്യ്വരിച്ച നേട്ടം കാടിന്റെ മിത്തുമായി പോകുന്ന ഈ സിനിമയ്ക്ക് നേടിയെടുക്കാന്‍ സാധിച്ചില്ല. പകരം ഒരു ഹൊറര്‍ അവസ്ഥയാണ് ഈ ചിത്രം ഉണ്ടാക്കിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment