Thursday, July 15, 2010
വേര്‍പാടുകള്‍
എന്നാല്‍ വേര്‍പാടുകള്‍ കാലത്തിന്റെ ഗതി അനുസരിച്ച് മനസ്സില്‍ നിന്ന് മായുന്നു.ചിലപ്പോള്‍
ഉണങ്ങാത്ത ഒരു മുറിവായി ഏന്നും നമ്മോടൊപ്പം ജീവിക്കും.
കൂടിച്ചേരലുകള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി തിരക്കുന്നു. അത് ചിലപ്പോള്‍
നല്ല രീതിയില്‍ ആകാം മറ്റു ചിലപ്പോള്‍ മോശ രീതിയില്‍ ആകാം അത് എന്ത് തന്നെ
ആയാലും വിധിയെ പഴി പറയാം.
ഗതാഗത വികസനം
അതിലും പരിതാപകരമായ അവസ്ഥയാണ്.എടുത്തു പറയത്തക്ക തരത്തിലുള്ള ഒരു നല്ല റോഡ് പോലും കേരളത്തില്‍
ഉണ്ടെന്നു തോന്നുന്നില്ല അഥവാ ഉണ്ടായാല്‍ തന്നെ അതിനെ എങ്ങനെ നശിപ്പിക്കാം എന്നാണ് ആദ്യം നോക്കുന്നത്
റോഡിന്റെ ഇരു പാതയും കുഴികളാല്‍ മൂടും പിന്നെ ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത സാഹചര്യമാകും.പിന്നെ റോഡില്‍ കൂടെ നടക്കാന്‍ നോക്കിയാല്‍ ജീവന്‍ ഉണ്ടാകില്ല അത്രയ്ക്ക് ഉണ്ടേ നമ്മുടെ റോഡിന്‍റെ വീതി.
Tuesday, July 13, 2010
ദാരിദ്ര്യം
ഇതിനെക്കാള്‍ ദുഷ്കരമായ അവസ്ഥയാണു മറ്റു സംസ്ഥാനങ്ങളില്‍ .പലതരത്തിലുള്ള വാര്‍ത്തകള്‍ നാം ഇതിനോടകം തന്നെ കണ്ടിട്ടുണ്ട് .പക്ഷെ എന്ത് കണ്ടിട്ട് കാര്യം ഇതിന്റെയൊക്കെ അവസാനം എന്നാ?കാത്തിരുന്നു കാണാം
Monday, July 12, 2010
Thursday, July 8, 2010
press club
അധ്യാപന മേഘലയില്‍ നിന്നും ഞാന്‍ എത്തിപ്പെട്ടത് മാധ്യമ മേഘലയിലെക്കാന് പക്ഷെ ഈ വിടെ എന്നെ കാത്തിരുന്നത് വിശാലമായ ഒരു ലോകമാണ് ഞാന്‍ വളരെ ഒതുങ്ങിയ സ്വഭവം ആയിരുന്നു അന്നാല്‍ എപ്പോള്‍ അതില്‍ നിന്നെല്ലാം ഞാനിപ്പോള്‍ മോചിതയയിരിക്കുകയാണ് ഞാന്‍ ഏന്നെ തന്നെ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു.മറ്റുള്ളവരോട് എങ്ങനെ പെരുമാറണം ഏന്നു പഠിച്ചു.അതിനെക്കാള്‍ ഏറെ നല്ല അധ്യാപകരുടെ ക്ലാസുകള്‍ എന്നെ ഏറെ സ്വാധീനിച്ചു.അതില്‍ ഒരു അധ്യാപകരെ പോലും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.എല്ലാം കൊണ്ടും ഈ സ്ഥാപനം എനിക്ക് മറക്കാനാകാത്ത ഓര്‍മകളാണ് നല്‍കിയിരിക്കുന്നത് .
ഞാന് ഒരു താരം
അടുത്ത എന്നിലെ താരത്തെ തൊട്ടു അറിയണ്ടേ. ഞാനെ ചിലപ്പോഴോകെ ഫെമിനിസ്റ്റ് ആണു കേട്ടോ ഏപ്പോഴും അല്ലങ്കിലും ചില അവസരഗളില്‍. സ്ത്രികള്‍ക്കും ഈ സമുഹത്തില്‍ ജീവിക്കണമല്ലോ അവരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഏതൊരു ഇടപാടും എന്റെ മനസ്സിനെ അസ്വസ്ഥമാക്കും. ഒരു ദിവസത്തെ എന്റെ അനുഭവം പറയട്ടെ. ബസ്സില്‍ കയറിയ അവസരത്തില്‍ ഒരു പൂവാലന്‍ ഏന്നെ തൊടാന്‍ ശ്രമിച്ചു ഞാന്‍ ഉണ്ടോ അവന്റെ കാലിനു ഒറ്റ ചവിട്ടു അതോടെ അവന്‍ ആ ബസ്സിന്റ ഏരിയയില്‍ പോലും കാണാന്‍ സാധിച്ചില്ല. ആ സമയത്ത് ഞാന്‍ ഒരു തരാം തന്നെ ഏന്നു തോന്നിപ്പോയ് ഇനിയും ഉണ്ടേ എന്റെ താരവിശേഷം. ഇന്നത്തെ കുട്ടികള്‍ക്ക് കാണാത്ത ഒരു ശീലം എനിക്ക് ഉണ്ട് അത് പറയട്ടെ ക്ഷമ.
Saturday, July 3, 2010
Wednesday, March 3, 2010
KATHAKALI
kaathirippu
എന്നിട്ടും എന്തെ വരാത്തത്
നിന്റെ വരവ് ഞാന്‍ ഏറെ ആഗ്രഹിക്കുന്നു
നിന്റെ മൌനം എന്നില്‍ നിരാശ ഉളവാക്കുന്നു
അകലുവനനെങ്ങില്‍ എന്തിനെന്റെ അടുക്കല്‍ വന്നു
Thursday, January 14, 2010
I.F.F.K. 2009
എഴുപതുകളില്‍ മെക്സികോയില്‍ നടന്നു വന്ന വിശ്വാസത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു സിനിമയാണ് ഡിവൈന്‍. വിശ്വാസ സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എത്രത്തോളം ബാധിക്കുന്നു എന്നുള്ള കാര്യം പ്രേക്ഷകനില്‍ എത്തിക്കുന്നുന്ടെങ്കിലും ഈ സിനിമയുടെ വിജയത്തിന് ഇതൊന്നും ബാധകമായി തീര്‍ന്നില്ല. വേഷ വിധാനങ്ങള്‍ കൊണ്ടും ജീവിത രീതി കൊണ്ടും ഈ സിനിമ വ്യത്യസ്തത പുലര്‍ത്തുന്നെങ്കിലും ഈ സിനിമ അത്രത്തോളം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല ഇന്നു തന്നെ പറയാം. ഒരു സംഘ മേധാവിയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും തമ്മിലുള്ള ജീവിത രീതിയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഘത്തിന്റെ പുതിയ മേധാവിയായി ടോമാസ എന്ന നായിക കടന്നു വരുന്നതോടു കൂടിയാണ് ഈ ചിത്രത്തിന് മാറ്റം സംഭാവിക്കുന്ന്നത്. എന്നാല്‍ അവിടെയും ലിമ്ഗികതക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതില്‍ ആചാരങ്ങളെ കുറിച്ചാണ് പറയുന്നതെന്ഗിലും സിനിമയുടെ അവസാനം വരെ ലൈംഗികതയാണ് ചിത്രീകരിചിരികുന്നത് അതുകൊണ്ട് തന്നെ ഇ സിനെമുമായി പോരോതപ്പെടാന്‍ എനിക്ക് സാധിച്ചില്ല.
മിത്തിനെ പ്രധാന പ്രമേയമാക്കി മുന്നോട്ടു പോകുന്ന സിനിമയാണ് നിംഫു. യാധര്ത്യങ്ങളോട് അല്പം പോലും പൊരുത്തപ്പെടാന്‍ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല. സമകാലിക ജീവിത യധാര്ത്യ്ങ്ങളെ മിത്തുമായി കൂട്ടി യോജിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് അത്രത്തോളം വിജയം വരിക്കാന്‍ സാധിച്ചു ഇന്നു തോന്നുനില്ല. ഫോട്ടോഗ്രഫെര്‍ ആയ നോബിന്റെയും മേയുടെയും ദാമ്പത്യമാണ് ഈ മിത്തിലൂടെ കടന്നു പോകുന്നത്. ഫോട്ടോ ശൂട്ടിനായി പോകുന്ന നോബിനെ കാണാതാകുന്നു. അയാള്‍ പിന്നെ തിരിച്ചു വരുന്നില്ല. ഒരുപാട് നാളത്തെ കാത്തിരുപ്പിനു ശേഷം മെയ് തിരിച്ചു നഗരത്തിലേക്ക് പോകുന്നു അവിടെ ഒറ്റപെടലിന്റെ വേദനയില്‍ അവള്‍ക്കു സഹായത്തിനായി അവളോട് പ്രണയം സൂക്ഷിക്കുന്ന അവളുടെ ബോസ് എത്തുന്നു. മലയാളത്തിലെ ചെമ്മീന്‍ എന്ന സിനിമ കടലിനെ ആധാരമാക്കിയുള്ള ഒരു മിത്തുമായി മുന്നോട്ടു പോയപ്പോള്‍ അത് ആ സിനിമയ്ക്ക് ഒരു ജനപ്രീതി നേടി കൊടുത്തു. എന്നാല്‍ ആ സിനിമ ക്യ്വരിച്ച നേട്ടം കാടിന്റെ മിത്തുമായി പോകുന്ന ഈ സിനിമയ്ക്ക് നേടിയെടുക്കാന്‍ സാധിച്ചില്ല. പകരം ഒരു ഹൊറര്‍ അവസ്ഥയാണ് ഈ ചിത്രം ഉണ്ടാക്കിയത്.
ഈ സിനിമയുടെ പ്രധാന പ്രമേയം എന്ന് പറയുന്നത്
സ്വവര്‍ഗാനുരാഗമാണ്. എന്ന് സമൂഹം ദുഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഈ സിനിമയ്ക്ക് പ്രസക്തി വളരെ കൂടുതലാണെങ്കിലും എന്റെ മനസില്‍ ഈ സിനിമയ്ക്ക് വളരെയൊന്നും പ്രാധാന്യം തോന്നിയില്ല. ഇന്നു ഏകദേശം പഴകിയ അവസ്ഥയില്‍ സ്വവര്‍ഗം എത്തിച്ചേര്‍ന്നിരിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് വളരെ വലിയ പുതുമയൊന്നും നല്‍കാന്‍ ഈ സിനിമയ്ക്ക് സാധിച്ചില്ല.
സുന്ദരിയായ ഫ്ലോര്യ്ന്‍, തടിച്ചിയായ ആന്‍, മേരി എന്നീ മൂന്നു പെണ്കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫ്ലോര്യ്ന്‍ synchronised നീന്തല്‍ ടീമിലെ ഒരു പ്രമുഖ താരമാണ്.
ആനിനു സംഘത്തിലെ ഒരു പുരുക്ഷ നീന്തല്‍ താരത്തിനോട് അതിയായ താത്പര്യം ഉണ്ട്. എന്നാല്‍ അയാള്‍ക്ക് ഫ്ലോര്യ്നോടാണ് താത്പര്യം. എന്നാല്‍ മേരി എന്ന പെണ്‍കുട്ടിക്ക് ഫ്ലോര്യ്നിനോട് തോന്നുന്ന സ്വവര്‍ഗാനുരാഗമാണ് ഈ ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതു പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ മാറ്റി മറിക്കുന്നു.
കാതറിനും ആന്ദ്രയും കഥാപാത്രങ്ങളായി വരുന്ന ഈ ചിത്രത്തിന്റെ തുടക്കത്തില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുന്നു. അതുമുതലാണ് ഈ ചിത്രത്തിന്റെ ആരംഭം. കുഞ്ഞിന്റെ ജനനത്തോട് കൂടി കാതറിന് മാനസികമായി ഔര്‍ വിഭ്രാന്തി ഉണ്ടാകുന്നു. ഭര്‍ത്താവില്‍ നിന്നുള്ള സ്നേഹം തനിക്കു ഈ കുഞ്ഞിന്റെ ജനനത്തോട് കൂടി നഷ്ടമായി പോകുമോ എന്ന് അവള്‍ ഭയപ്പെടുന്നു. അതാവും ആ കുട്ടിക്ക് ഒരമ്മയ്യുടെ സ്നേഹം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുന്നത്. ഒരമ്മയുടെ വ്യത്യസ്ത മുഖമാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ബന്ധങ്ങളില്‍ നിന്നും പലപ്പോഴും ഒളിച്ചോടാന്‍ അവള്‍ ശ്രമിച്ചെങ്കിലും സ്നേഹ നിധിയായ ആന്ദ്രെ അവളെ മടക്കി കൊണ്ട് വരുന്നു. ആധുനികതയുടെ ഒരു പുത്തന്‍ ആശയമാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ വരച്ചു കാട്ടാന്‍ ശ്രമിചിരിക്കുനത്. അത് ഒരു പരിധി വരെ വിജയം കാണുന്നുമുണ്ട്.
ഒരമ്മയുടെ വിവിധ ഭാവ ചലനങ്ങള്‍ ഈ സിനിമയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് ഈ സിനിമയുടെ ഒരു പ്രധാന പ്രത്യേകത. എന്ന് സമൂഹത്തില്‍ ഈ ദുരന്തം അനുഭവിക്കുന്ന ധാരാളം അമ്മമാര്‍ ഉണ്ട്. അവരുടെ ഒരു പ്രധിനിധി മാത്രമാണ് കാതറിന്‍.
മുലയൂട്ടലിന്റെ ആവശ്യകതയും അമ്മ എന്ന നിലയില്‍ ഒരു സ്ത്രീകുണ്ടാകേണ്ട ഉത്തരവാദിത്വങ്ങളും ഈ ചിത്രത്തില്‍ പരമാര്ശിക്കുന്നു. കുഞ്ഞിനു മുലയൂട്ടാന്‍ കഴിയുന്നില്ലെങ്കിലും അവള്‍ക്കു കുപ്പിപ്പാല്‍ കൊടുക്കുന്നതിനോട് യോജിക്കാന്‍ കാതറിന് കഴിയുന്നില്ല.
.. The other bank
മനുഷ്യന്റെ വിവിധ മുഖങ്ങേള്‍ കാട്ടിത്തരുന്ന സിനിമയാണ് ദി അദര്‍ ബാങ്ക് ആരുടയൂം മനസ്സിനെ സ്പര്‍ശിക്കുന്ന ഇ സിനിമയില്‍ ഒരു ആണ്‍ കുട്ടിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത് .കുടുംബ ജീവിതത്തിന്റെ യാതൊരു സന്തോഷവും ലഭിക്കാതെ വന്ന ടോമിന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അവസാനം നാടും വീടും ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് ചേക്കേറാന്‍ ശ്രമിച്ച ടോമിന് അവിടെയും മനുഷ്യനെതിരെ മനുഷ്യന്‍ നടത്തുന്ന ക്രൂരതക്ക് നേരെ പ്രതികരിക്കേണ്ടാതായി വന്നു എന്നാല്‍ അവിടെയൊക്കെ പരചിതനായി മാറേണ്ട അവസ്ഥയാണ് അവന്‍ അനുഭവിക്കേണ്ടി വന്നത്. മാനസീകമായും ശാരീരികമായും തളര്‍ന്ന ടോം റഷ്യയില്‍ അഭയം പ്രാപിക്കുന്നു. ഇത്തരത്തില്‍ നിന്നുള്ള ഒരു അനുഭവത്തില്‍ നിന്നും ലോകത്തെ കുറിച്ചുള്ള അവബോധം അവനുണ്ടാകുന്നു....... ഏതെ സമയത്തും ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അനുഭവമാണ് ഇ സിനിമയെ വിജയത്തിന്റെ പാരമ്യത്തില്‍ കൊണ്ട് എത്തിക്കുന്നത്തെ ജീവിതം എന്താണെന്നെ അറിയാത്ത പ്രായത്തില്‍ ഇത്തരം ദുരന്തം അനുഭവികേണ്ടി വരുന്ന ധാരാളം കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ടേ ഇ സിനിമ കണ്ടപ്പോള്‍ അത്തരത്തിലുള്ള ഓരോ കുട്ടികളുടെ മുഖമാണ് എന്റെ മനസ്സിലേക്ക് കടന്നു വന്നത് അതുകൊണ്ടാണ് ഇ സിനിമ എന്റെ വളരെ ഏറെ പ്രിയപ്പെട്ടത്തവന്‍ കാരണമായി ടീര്ത്തതും
Wednesday, January 13, 2010
FISHING PLATFORM ...
ഒരു കുട്ടിയുടെ വ്യക്ത്യുതതിലും കുടുംബ സാഹചര്യങ്ങളിലും വന്നു ചേര്‍ന്ന തലപ്പിഴവുകളിലൂടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്. അവന്റെ മനസ്സിലൂടെ കടന്നു പോകുന്ന വികാരങ്ങളും അതെ ഭാവതീവ്രതയോടെ ഈ ചിത്രത്തില്‍ സന്നിവേഷിപ്പിച്ച്ചിരിക്കുന്നു. ആദ്യം അച്ച്ചനാല്‍ വെറുക്കപ്പെട്ട ആ കുട്ടിയുടെ ജീവിതം ദുരന്തപൂര്‍ണമാകുന്നതും അതോടൊപ്പം തന്നെ കൂടെയുള്ള കുട്ടികളാല്‍ അപമാനിപ്പിക്കപെടുന്നതും ആയ അവന്റെ ജീവിതം പ്രേക്ഷകരിലെക്കെത്തിക്കുന്നതില്‍ ഈ ചിത്രം വിജയിക്കുന്നു. അവസാനം തന്റെ പോരാട്ട ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുന്നു. തന്റെ അച്ചനെയും കൊണ്ട് വിജയസ്രീലളിതനയിട്ടാണ് അവന്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ദ്രിശ്യബിംഭാങ്ങളുടെ മനോഹരമായ വിന്ന്യസതിലൂടെയാണ് ഈചിത്രം കടലിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്.കൂടാതെ ബന്ധങ്ങളുടെ മൂല്യത്തെയും ഈ ചിത്രം എടുത്തു കാണിക്കുന്നു
Masangels....
എന്റെ മനസിനെ വളരേ അധികം ആകര്‍ഷിച്ച സിനിമയാണിത്. ഉരുഗുന്‍ ചിത്രമായ മാസങ്ങേലെസില്‍ നായികയായ മാസങ്ങേലെസ് തന്റെ ചെറിയ പ്രായത്തില്‍ അനുഭവിക്കേണ്ടി വരുന്ന യാടനകള്ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ദ്ഫ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികാ അവളുടെ അര്ദ്ധ സഹോദരനില്‍ അകര്ഷിതയവുകയും തുടര്‍ന്ന് അവള്‍ അമ്മയാവുകയും ചെയ്യുന്നു. വളരെ യാദന നിറഞ്ഞ അവളുടെ ജീവിതം ഒരേ സമയം സംഘര്‍ഷഭാരിതവും ഒറ്റപ്പെടലിന്റെ തീവ്രതയിലേക്ക് അവളുടെ ജീവിതം വഴിമാറിയത് ഈ ചിത്രം വളരെ നന്ന്നായി പ്രേക്ഷകരിലെക്കെത്തിക്കുന്നു. സ്ത്രീജീവിതത്തിന്റെ മുഴുവന്‍ സന്ഘര്‍ഷന്ലെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുനത്തില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്.പോരാട്ടവീര്യവും ആന്തരിക ഊര്‍ജ്വവും വിപ്ലവ ജീവിത രീതിയും ശക്തമായി ആവിഷ്ക്കരിച്ച ചിത്രമാണ് മസങ്ങേലെസ്.
sweet rush....
നടക്കാതെ പോകുന്ന ഒരു പ്രണയത്തിന്റെ കഥയാണ് സ്വീറ്റ് റഷില്‍ അവതരിപ്പിച്ചിരിക്കുന്നത് തനിക്കു ബാധിച്ചീരിക്കുന്ന മാരകമായ രോഗം അറിയാതെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്ന യുവതിയുടെ കഥയാണ് സ്വീറ്റ് റഷ് .മാര്‍ത്ത എന്ന രോഗിയായ ഭാര്യയെ ചികിത്സിക്കുന്ന ഡോക്ടറായ ഭര്‍ത്താവ് ,അവളില്‍ നിന്നും മാരകമായ രോഗത്തെ കുറിച്ച് മറച്ചു വെയ്ക്കുന്നു .വാര്‍ധക്യത്തിന്റെ ആരംഭ ഘട്ടത്തിലാണ് അവര്‍ ഇരുവരും ഭാര്യയെ വളരെ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവു അവരുടെ ആരോഗ്യ കാര്യങ്ങളില്‍ അസന്ക കുലനവുന്നു ബോഗെസ് എന്ന് ചെറുപ്പ കരനുമായി അടുപ്പത്തില്‍ ആവുന്നു .മാര്‍ത്ത എന്ന രോഗിയായ ഭാര്യയെ ചികിത്സിക്കുന്ന ഡോക്ടറായ ഭര്‍ത്താവ് ,അവളില്‍ നിന്നും മാരകമായ രോഗത്തെ കുറിച്ച് മറച്ചു വെയ്ക്കുന്നു .വാര്‍ധക്യത്തിന്റെ ആരംഭ കട്ടത്തില്‍ലാണ് അവര്‍ ഇരുവരും ഭാര്യയെ വളരെ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവു അവരുടെ ആരോഗ്യ കാര്യങ്ങളിവിഷണിതനാകുന്നു . അവള്‍ക്കു അവനില്‍ നിന്ന് അകലുവാന്‍ കഴിയാതെ വരുന്നു ,നീന്തല്‍ പഠിക്കാന്‍ എത്തുന്ന അവനെ മരണം കീഴപെടുത്തുന്നു.